തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മന്‍ചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. ഇത്തരമൊരു അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം മറന്നാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മതനിരപേക്ഷ നിലപാടിന് എകെജി സെന്‍ററിന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിക്ക് ഇന്നത്തെ ബിജെപി എംപിമാരില്‍ നൂറിലധികം പേര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന കാര്യം അറിയാത്തതല്ലെന്നും കോടിയേരി വ്യക്തമാക്കി.
ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാൻ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു: കോടിയേരി - രമേശ് ചെന്നിത്തല
എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്.
![ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാൻ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു: കോടിയേരി kodiyeri oommenchandy thiruvanathapuram chennithala തിരുവനന്തപുരം രമേശ് ചെന്നിത്തല ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8182195-thumbnail-3x2-kodiyeri.jpg)
എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടതിയില്‍ കൊടുത്ത കേസുകളിലെ വിധികളെല്ലാം പ്രതിപക്ഷം നടത്തിയ ആരോപണങ്ങളെ തള്ളിക്കളയുന്നതായിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ കസ്റ്റംസിനും എന്‍ഐഎയ്ക്കും നല്‍കണം. ഗവണ്‍മെന്‍റിനും എല്‍ഡിഎഫിനും എതിരായി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് - ബിജെപി തന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിയും. എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും കേരളത്തിലെ ജനങ്ങള്‍ ചെറുത്ത് പരാജയപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.