ശരി തരൂരിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് - കൊടിക്കുന്നിൽ സുരേഷ്
നിലപാടുകളിൽ വിയോജിക്കുമ്പോഴും ശശി തരൂരിന്‍റെ കഴിവുകളിലും നേട്ടങ്ങളിലും അഭിമാനിക്കുന്നുവെന്നും ശശി തരൂരിന് വ്യക്തിപരമായി ഉണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: ശരി തരൂരിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. വ്യക്തിപരമായി ശശി തരൂരിരെ ആക്ഷേപിക്കാനോ മുറിവേൽപ്പിക്കാനോ അല്ല ശ്രമിച്ചത്. അദ്ദേഹത്തിന് കഴിവുകളെ കുറച്ച് കാണിക്കാനുമല്ല. നിലപാടുകളിൽ വിയോജിക്കുമ്പോഴും ശശി തരൂരിന്‍റെ കഴിവുകളിലും നേട്ടങ്ങളിലും അഭിമാനിക്കുന്നുവെന്നും ശശി തരൂരിന് വ്യക്തിപരമായി ഉണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്കിൽ പറഞ്ഞു. ശശി തരൂർ പാർട്ടിയിൽ ഗസ്റ്റ് ആർട്ടിസ്റ്റിന്‍റെ റോളിലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്‍റെ പരാമർശം.