തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി. തനിക്ക് കേരള രാഷ്ട്രീയത്തില്‍ ഒരിടമുണ്ടെന്ന് പലരും തന്നോടു പറയുന്നു. വളരെ നാളായി പാര്‍ലമെന്‍റിൽ പോകുന്നതിനാല്‍ ഇനി കേരളത്തില്‍ കേന്ദ്രീകരിച്ച് ദളിത്, പിന്നോക്ക, അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കണമെന്ന് ധാരാളം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏതായാലും താനില്ല എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി - തിരുവനന്തപുരം
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
കോണ്‍ഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് എന്ന നിലയില്‍ ധാരാളം ഉത്തരവാദിത്തങ്ങളുണ്ട്. സംസ്ഥാനത്തു നിന്നുള്ള ഒരു ലോക്‌സഭാംഗവും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മതസരിക്കണമെന്ന ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചതായി അറിയില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും ഇടിവി ഭാരതനു നല്‍കിയ അഭിമുഖത്തില്‍ കൊടിക്കുന്നില്‍ പറഞ്ഞു.
Last Updated : Mar 5, 2021, 4:15 PM IST