തിരുവനന്തപുരം: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ദളിതരുടെ ആരാച്ചാരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പാലക്കാട് കോട്ട മൈതാനത്ത് നീതിക്കു വേണ്ടി തലമുണ്ഡനം ചെയ്‌ത് മാതാവിന് സമരം അനുഷ്ഠിക്കേണ്ടി വരുന്നത് അപമാനകരമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രി ദളിതരുടെ ആരാച്ചാരെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
മന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രിക്കെങ്കിലും ഈ കുട്ടികളുടെ വീട് സന്ദര്‍ശിക്കാമായിരുന്നു. കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
മന്ത്രിസഭയിലെ ഏതെങ്കിലും ഒരു മന്ത്രിക്കെങ്കിലും ഈ കുട്ടികളുടെ വീട് സന്ദര്‍ശിക്കാമായിരുന്നു. കുടുംബത്തിന് ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കുന്നതിന് കൂട്ടു നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ വീരാളിപ്പട്ടു നല്‍കിയാണ് ആദരിച്ചത്. ദളിതരെ എല്ലാക്കാലത്തും അടിമകളാക്കാമെന്നത് സി.പി.എമ്മിന്‍റെ വ്യാമോഹം മാത്രമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ദളിത് സമൂഹം സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.