തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ പത്ത് വരെ രാഹുൽ ഗാന്ധി ഒഴികെയുള്ള കേരളത്തിലെ കോൺഗ്രസ് എംപിമാർ പൗരത്വനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വന്തം മണ്ഡലങ്ങളിൽ പദയാത്ര നടത്തുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. കോഴിക്കോട് എംപി എം.കെ.രാഘവനും പാലക്കാട് എം.പി വി.കെ.ശ്രീകണ്‌ഠനും മൂന്ന് ദിവസത്തെ പദയാത്രയാണ് നടത്തുക. സുരക്ഷാകാരണങ്ങളാലാണ് വയനാട് എം.പി.രാഹുൽ ഗാന്ധിയെ ഒഴിവാക്കുന്നത്. കോൺഗ്രസിന്‍റെ സ്ഥാപകദിനമായ ഡിസംബർ 28 മുതൽ കേന്ദ്ര സർക്കാരിനെതിരെ നിരന്തര സമരമാണ് എഐസിസി ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
പൗരത്വനിയമം; കേരളത്തിലെ കോൺഗ്രസ് എംപിമാർ പദയാത്ര നടത്തും - മുൻ ധനമന്ത്രി പി.ചിദംബരം
ഡിസംബർ 28ന് രാജ്ഭവന് മുന്നില്‍ ഭരണഘടനാ സംരക്ഷണ മാർച്ചും സമ്മേളനവും നടത്തും . ജനുവരി 20 മുതൽ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പദയാത്രകളും നടത്തും.
![പൗരത്വനിയമം; കേരളത്തിലെ കോൺഗ്രസ് എംപിമാർ പദയാത്ര നടത്തും kodikkunnil suresh press meet kpcc working president കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് പൗരത്വനിയമം കോൺഗ്രസ് പദയാത്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5499755-thumbnail-3x2-act.jpg)
ഡിസംബർ 28ന് രാജ്ഭവന് മുന്നില്‍ ഭരണഘടനാ സംരക്ഷണ മാർച്ചും സമ്മേളനവും നടത്തും. പരിപാടിയിൽ മുൻ ധനമന്ത്രി പി.ചിദംബരം മുഖ്യാതിഥിയായി പങ്കെടുക്കും. ജനുവരി 20 മുതൽ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പദയാത്രകൾ നടത്തും. ഒന്നര മാസം വരെ നീളുന്ന പദയാത്രകളാണ് ജില്ലാതലത്തിൽ തീരുമാനിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുമ്പോൾ കോൺഗ്രസിന് നേതാവില്ലെന്ന ബിജെപി പ്രചരണം ചില മാധ്യമങ്ങൾ ആവർത്തിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. ഇടതുമുന്നണിയുമായി യോജിച്ചുള്ള സമരം സംബന്ധിച്ചുണ്ടായ പാർട്ടിയിലെ ഭിന്നത അടഞ്ഞ അധ്യായമാണെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.