തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള സാധ്യത തള്ളാതെ കോടിയേരി ബാലകൃഷ്‌ണന്‍. സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മടക്കത്തിന് ധൃതി വേണ്ടെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി തിരുവനന്തപുരത്തെത്തിയ മകന്‍ ബിനീഷിനെ സ്വീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തിരിച്ചു വരവ് സാധ്യത തള്ളാതെ കോടിയേരി - party secretary
സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മടക്കത്തിന് ധൃതി വേണ്ട, ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തിരിച്ചു വരവ് സാധ്യത തള്ളാതെ കോടിയേരി
ALSO READ:ഒരു വര്‍ഷത്തിന് ശേഷം ബിനീഷ് വീട്ടിലെത്തി; ഹൃദ്യമായി സ്വീകരിച്ച് ബന്ധുക്കളും സുഹൃത്തുക്കളും
ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനു പിന്നാലെ കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. അർബുദരോഗ ചികിത്സയ്ക്കായി അവധി അനുവദിക്കുന്നു എന്നായിരുന്നു സി.പി.എം സെക്രട്ടേറിയറ്റിന്‍റെ വിശദീകരണം. പകരം എ.വിജയരാഘവന് ആക്‌ടിങ് സെക്രട്ടറിയുടെ ചുമതല നൽകുകയായിരുന്നു.