കേരളം

kerala

ETV Bharat / state

കൊടകര കുഴല്‍പണ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും

ഷാഫി പറമ്പിലാകും വിഷയം സഭയില്‍ ഉന്നിയിക്കുക. അന്വേഷണത്തിന്‍റെ പുരോഗതിയും നടപടികളും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെടും

Kodakara pipe money  raised by the Opposition in the Assembly  കൊടകര കുഴല്‍പണം  പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും  നിയമസഭയില്‍ ഉന്നയിക്കും  ഷാഫി പറമ്പിൽ
കൊടകര കുഴല്‍പണ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും

By

Published : Jun 7, 2021, 9:02 AM IST

തിരുവനന്തപുരം:കൊടകര കുഴല്‍പണ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ഇന്ന് അടിയന്തര പ്രമേയമായി സഭയില്‍ വിഷയമുന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. ഷാഫി പറമ്പിലാകും വിഷയം സഭയില്‍ ഉന്നിയിക്കുക. അന്വേഷണത്തിന്‍റെ പുരോഗതിയും നടപടികളും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെടും. സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്കും ഇന്ന് നിയമസഭയില്‍ തുടക്കമാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് ചര്‍ച്ച തുടങ്ങിവെക്കുക. ബജറ്റിലെ പ്രധാന പ്രഖ്യാപനമായ ഇരുപതിനായിരം കോടിയുടെ രണ്ടാം കൊവിഡ് പാക്കേജിനുള്ള പണം നീക്കിവെച്ചില്ലെന്ന ആക്ഷേപം ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിക്കും.

ALSO READ:ബിജെപിയില്‍ കലാപക്കൊടി ഉയർന്നു, കോർകമ്മിറ്റിയില്‍ കെ. സുരേന്ദ്രനും വി. മുരളീധരനും രൂക്ഷ വിമര്‍ശനം

ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പറഞ്ഞ 8900 കോടി ക്ഷേമപെന്‍ഷനുകളുടേത് അടക്കമുള്ള മുന്‍കാല കുടിശ്ശിക തീര്‍ക്കാനുള്ളതാണെന്ന് ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ചര്‍ച്ചക്ക് അവസാനം വിമര്‍ശനങ്ങളില്‍ ധനമന്ത്രിയുടെ മറുപടി ഉണ്ടാകും. രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത ദേവികുളം എംഎല്‍എ എ.രാജക്കെതിരെ പ്രതിപക്ഷം നല്‍കിയ പരാതിയില്‍ സ്പീക്കറുടെ റൂളിംഗും ഇന്നുണ്ടാകും. ചോദ്യോത്തരവേളയോടെയാണ് സഭാ നടപടികള്‍ തുടങ്ങുക.

ABOUT THE AUTHOR

...view details