തിരുവനന്തപുരം:കൊടകര കുഴൽ പണക്കേസിൽ നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കേസ് ഒത്തുതീർക്കാൻ പല ശ്രമവും നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ സഭയിൽ അൽപ സമയം ബഹളത്തിനിടയാക്കി. ബിജെപി നേതൃത്വത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും കേസ് അന്വേഷണം എന്തുകൊണ്ട് ഇൻകം ടാക്സിനോ, ഇഡിക്കോ നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.
കൊടകര കുഴൽപ്പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും - Opposition leader news
കേസ് ഒത്തുതീർക്കാൻ പല ശ്രമവും നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ സഭയിൽ അൽപ സമയം ബഹളത്തിനിടയാക്കി
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും നിലവിൽ കേസ് ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ഒത്തുതീർപ്പ് വിദഗ്‌ധർ ആരാണെന്ന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.
തൊഗാഡിയക്കെതിരായ കേസ് പിൻവലിച്ചത് നമ്മൾ ആണോ എന്നും എം.ജി കോളജിൽ അക്രമം നടത്തിയ ആർഎസ്എസുകാരെ രക്ഷിച്ചത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒത്തുതീർപ്പിന്‍റെ പട്ടം തങ്ങൾക്ക് വേണ്ടെന്നും അത് സ്വയം ചാർത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.