തിരുവനന്തപുരം: കിഫ്ബി വഴി നിലവിലെ സാഹചര്യത്തിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ പരിമിതികൾ ഉണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിൽ 63000 കോടി രൂപയിലധികമുള്ള പദ്ധതികൾ നിലവിൽ കിഫ്ബിയിൽ ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ വിഭവ സമാഹരണത്തിനായി പുതിയ സ്‌കീമുകൾ കണ്ടെത്തേണ്ടതുണ്ട്.
കിഫ്ബി വഴി കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ പരിമിതികളുണ്ട്: കെ.എൻ ബാലഗോപാൽ - കെ.എൻ ബാലഗോപാൽ
കൂടുതൽ വിഭവ സമാഹരണത്തിനായി പുതിയ സ്‌കീമുകൾ കണ്ടെത്തേണ്ടതുണ്ട്
കിഫ്ബി വഴി കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ പരിമിതികളുണ്ട് :കെ.എൻ ബാലഗോപാൽ
also read:ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പെഗാസസ്
അതിനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ഏറ്റെടുത്ത പദ്ധതികളിൽ പ്രയോഗികമല്ലാത്ത പദ്ധതികൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 500 കോടി രൂപയോളം രൂപ പ്രതിമാസം സൗജന്യ ഭക്ഷ്യധാന്യ കിറ്റിന് ചിലവുണ്ടായിട്ടുണ്ട്. ഓണക്കിറ്റിന് ചെലവ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Last Updated : Jul 22, 2021, 12:06 PM IST