കേരളം

kerala

ETV Bharat / state

പ്രതിപക്ഷ പ്രതിഷേധം: ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു - ബജറ്റ് ചർച്ച

ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്

finance minister security strengthened  finance minister  kerala news  assembly news  opposition protest  budget protest  k n balagopal  v d satheesan  ധനമന്ത്രി  ധനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം  കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ വർധിപ്പിച്ചു  സുരക്ഷ ശക്തമാക്കി  കെ എൻ ബാലഗോപാൽ  പ്രതിപക്ഷ പ്രതിഷേധം  പ്രതിഷേധം  നിയമസഭ  മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം  ബജറ്റ് ചർച്ച  KN Balagopal security has been strengthened
കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ ശക്തമാക്കി

By

Published : Feb 9, 2023, 10:50 AM IST

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ സുരക്ഷ ശക്തമാക്കി. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കും. മന്ത്രിയുടെ യാത്രകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.

ഇന്ന് നാല് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ധനമന്ത്രി നിയമസഭയിലേക്കെത്തിയത്. പെട്രോളിനും ഡീസലിനും ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സെസിൽ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി ഇന്നലെ നിയമസഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്.

മദ്യത്തിന്‍റെ സെസ് വർധന സാധാരണക്കാരെ ബാധക്കില്ല: മൂന്ന് ദിവസമായി നടന്നുവന്ന ബജറ്റ് ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്യത്തിന് 500 രൂപയ്‌ക്ക് മുകളിൽ 20 രൂപയുo 1,000 രൂപയ്‌ക്ക് മുകളിൽ 40 രൂപയും സെസ് ഏർപ്പെടുത്തിയ നടപടി സാധാരണക്കാരെ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് 500 രൂപയ്‌ക്ക് താഴെയുള്ള മദ്യമാണ്. 1,000 രൂപയ്‌ക്ക് മുകളിലുള്ള മദ്യം വാങ്ങുന്നത് വെറും എട്ട് ശതമാനം ഉപഭോക്താക്കൾ മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

വസ്‌തുവിൻ്റെ ന്യായവില 20 ശതമാനം വർധിപ്പിച്ചതിനെയും മന്ത്രി ന്യായീകരിച്ചു. കേരളത്തിൽ ആകെയുള്ള 85 ലക്ഷം കുടുംബങ്ങളിൽ 60 ലക്ഷത്തിന് മുകളിൽ പ്രതിമാസം 1500 രൂപ പെൻഷൻ അനുവദിക്കുന്നുണ്ട്. പ്രതിമാസം പെൻഷൻ അനുവദിക്കാന്‍ വർഷം 11,000 കോടി ആവശ്യമുണ്ട്. ഇതിൻ്റെ 10 ശതമാനം മാത്രമാണ് സെസ് ഇനത്തിൽ ലഭിക്കുന്നത്. ഇത് സാമൂഹിക സുരക്ഷ സീഡ് ഫണ്ടായി മാറ്റി വയ്‌ക്കും.

മുഖ്യമന്ത്രി കാണിക്കുന്നത് പിടിവാശി:പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷൻ ഒരു കാരണവശാലും നിർത്തിവയ്‌ക്കാൻ കഴിയില്ലെന്ന നേരത്തേയുള്ള അതേ വാദമുയർത്തി നികുതിവർധനയെ മന്ത്രി നിയമസഭയിൽ ശക്തമായി ന്യായീകരിച്ചു. ജനങ്ങളെ ബാധിക്കുന്ന ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം സമരം ചെയ്യുന്നതിനാൽ നിർദേശങ്ങൾ പിൻവലിക്കില്ലെന്ന വാശിയിലാണ് സർക്കാർ.

സർക്കാരിന് ജനങ്ങളോട് പുച്ഛം: ഇത് ജനങ്ങളെ വെല്ലുവിളിക്കുന്ന സര്‍ക്കാരിന്‍റെ ധാർഷ്‌ട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ പുച്ഛത്തോടെയാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതി നിർദേശങ്ങളിൽ കടുംപിടുത്തം തുടരുന്നത്. മുഖ്യമന്ത്രിയും മന്ത്രിയും പറഞ്ഞാൽ പ്രതിഷേധം ഇല്ലാതാകില്ലെന്നും ജനങ്ങള്‍ക്കിടയിൽ ഇറങ്ങിയാലേ പ്രതിഷേധം അറിയുകയുള്ളൂവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

മന്ത്രിമാർക്കെതിരെ വൻ പ്രതിഷേധത്തിന് സാധ്യത: വരും ദിവസങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം സർക്കാർ അറിയുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ഔദ്യോഗിക യാത്രകളിൽ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവിൽ ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. ധനമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടുമെന്ന് യൂത്ത് ലീഗ് പരസ്യ പ്രസ്‌താവനയും നടത്തിയിരുന്നു.

അതേസമയം ഇന്ന് ചേർന്ന നിയമസഭ സമ്മേളനം പ്രതിപക്ഷ ബഹളം കാരണം നേരത്തെ പിരിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭ നടപടികൾ വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു. ഈ മാസം 27നാണ് സഭ ഇനി സമ്മേളിക്കുക.

ABOUT THE AUTHOR

...view details