കേരളം

kerala

ETV Bharat / state

കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ് - കെഎസ്ആർടിസി ധനസഹായം അനുവദിച്ച് ധനവകുപ്പ്

ശമ്പളം നൽകാൻ അനുവദിച്ച 30 കോടിക്ക് പുറമെയാണ് വീണ്ടും ധനസഹായം അനുവദിച്ചിരിക്കുന്നത്.

ksrtc financial assistance  ksrtc salary crisis  finance department gives financial assistance to ksrtc  kn balagopal ksrtc  കെഎസ്ആർടിസി ധനസഹായം അനുവദിച്ച് ധനവകുപ്പ്  ധനമന്ത്രി കെ എൻ ബാലഗോപാൽ
കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്

By

Published : Jun 12, 2022, 6:04 PM IST

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകാൻ 30 കോടി അനുവദിച്ചതിന് പിന്നാലെ വീണ്ടും കെഎസ്ആർടിസിക്ക് ധനസഹായം അനുവദിച്ച് ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

അതേസമയം, കെഎസ്ആർടിസി ഇന്ന്(ജൂൺ 12) മുതൽ ഞായറാഴ്‌ചകളിലും അവധി ദിനങ്ങളിലും അധിക സർവീസുകൾ നടത്തും. ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. ആ‌ൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവീസുകൾ നടത്താനാണ് തീരുമാനം.

എന്നാൽ ശമ്പളവിതരണ പ്രതിസന്ധിയെ തുടർന്ന് മാനേജ്മെന്‍റിനെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. നാളെ മുതൽ ടിഡിഎഫിന്‍റെ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.

ABOUT THE AUTHOR

...view details