തിരുവനന്തപുരം :എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് കെ മുരളീധരന്‍ എം.പി. ഇത്തരത്തില്‍ ഞരമ്പ് രോഗം പലര്‍ക്കുമുണ്ട്, എല്ലാ പാര്‍ട്ടിയിലുമുണ്ട്. ഇവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.
'ഇതുപോലത്തെ ഞരമ്പുരോഗം പലര്‍ക്കുമുണ്ട്' ; എല്‍ദോസ് കേസില്‍ കെ.മുരളീധരന്‍ - latest news updates in kerala
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കാന്‍ വൈകിയെന്ന് കെ.മുരളീധരന്‍
!['ഇതുപോലത്തെ ഞരമ്പുരോഗം പലര്‍ക്കുമുണ്ട്' ; എല്‍ദോസ് കേസില്‍ കെ.മുരളീധരന്‍ Muralidaran critcise Eldos kunnapilli MLA Eldos kunnapilli MLA Eldos kunnapilli MLA news updtes എല്‍ദോസ് കുന്നപ്പിള്ളിക്ക് ഞരമ്പ് രോഗം കെ മുരളീധരന്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കോണ്‍ഗ്രസ് എല്‍ദോസ് കുന്നപ്പിള്ളിയില്‍ എംഎല്‍എ kerala news updates latest news updates in kerala latest news updates in Thiruvanathapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16698680-thumbnail-3x2-kk.jpg)
'ഇതുപോലത്തെ ഞരമ്പുരോഗം പലര്‍ക്കുമുണ്ട്' ; എല്‍ദോസ് കേസില്‍ കെ.മുരളീധരന്‍
'ഇതുപോലത്തെ ഞരമ്പുരോഗം പലര്‍ക്കുമുണ്ട്' ; എല്‍ദോസ് കേസില്‍ കെ.മുരളീധരന്‍
എം.എല്‍.എ നിരപരാധിയാണെങ്കില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടേണ്ട കാര്യമില്ല. ഒരു ജനപ്രതിനിധി ആരോപണമുയരുമ്പോള്‍ മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയായ നടപടിയല്ല. ഒളിവില്‍ പോയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എല്‍ദോസ് എവിടെയാണെന്ന് കണ്ടെത്തേണ്ടത് പോലീസാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ഇത്തരത്തിലുള്ളവരെ സംരക്ഷിക്കില്ല. എല്‍ദോസിനെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ വൈകിയെന്നാണ് തന്‍റെ അഭിപ്രായമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
Last Updated : Oct 20, 2022, 1:20 PM IST