തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് (സെപ്‌റ്റംബര്‍ 19) കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കും. ഈ ഹർജി നല്‍കുന്നത് സംബന്ധിച്ച് ശ്രീറാം കോടതിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നാണ് ശ്രീറാമിന്‍റെ വാദം. അതുകൊണ്ട് തന്നെ സാധാരണ അപകട കേസായി മാത്രമേ ഇത് പരിഗണിക്കാവൂവെന്നും വിടുതൽ ഹർജിയിൽ ശ്രീറാം അവശ്യപ്പെടും. അതേസമയം കേസിൽ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വിധി ഇന്നുണ്ടാകും. കേസിൽ താൻ നിരപരാധിയാണ്. കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് കോടതിൽ നൽകിയ അപേക്ഷയിൽ വഫ ഫിറോസ് പറയുന്നത്.