കേരളം

kerala

ETV Bharat / state

കെ.എം ബഷീറിന്‍റെ മരണം; തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി - km basheer death case on court

തൊണ്ടിമുതലുകൾ പ്രതിക്ക് നൽകാൻ കഴിയുമോ എന്ന കാര്യത്തിലെ നിയമ സാധ്യത വ്യക്തമാക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. കേസ് അടുത്ത മാസം 15ന് കോടതി വീണ്ടും പരിഗണിക്കും.

km basheer death case  കെഎം ബഷീറിന്‍റെ മരണം  ശ്രീറാം വെങ്കിട്ടരാമൻ കേസ്  മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്  കെഎം ബഷീർ മരണം കേസന്വേഷണം  km basheer death case on court  thiruvananthapuram first class magistrate court
km basheer

By

Published : Nov 12, 2020, 3:42 PM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി. എന്നാൽ ഇവയുടെ പകർപ്പ് കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള രേഖകൾ ഒന്നാം പ്രതി ശ്രീറാമിന് നൽകണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റപത്രത്തോടപ്പം ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

രണ്ടു പ്രതികളും ഒരുമിച്ചു ഹാജരാകാത്തതിനാൽ കേസിന്‍റെ പ്രാഥമിക നടപടികൾ പോലും പൂർത്തിയാകാത്ത അവസ്ഥയാണ്. പ്രതികളോട് ഹാജരാകാൻ അന്ത്യശാസന കോടതി നൽകിയിരുന്നു. ഇതേ തുടർന്ന് ശ്രീറാം കോടതിയിൽ നേരിട്ട് ഹാജരായി. കേസ് തുടർ നടപടിക്കൾക്കായി വിചാരണ കോടതിക്ക് കൈമാറാൻ ഇരിക്കുമ്പോഴാണ് ദൃശ്യങ്ങൾ ആവശ്യപെട്ട് അപേക്ഷ കോടതിയിൽ ശ്രീറാം നൽകിയത്. തൊണ്ടിമുതലുകൾ നൽകാൻ പ്രോസിക്യൂഷൻ സമ്മതിച്ചെങ്കിലും കോടതി വിസമ്മതിച്ചു. തൊണ്ടിമുതലുകൾ പ്രതിക്ക് നൽകാൻ കഴിയുമോ എന്ന കാര്യത്തിലെ നിയമ സാധ്യത വ്യക്തമാക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. കേസ് അടുത്ത മാസം 15ന് കോടതി വീണ്ടും പരിഗണിക്കും.

2019 ഓഗസ്റ്റ് മൂന്നിനാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീറിന്‍റെ മരണം സംഭവിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടോർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details