തിരുവനന്തപുരം :മദ്യലഹരിയില്‍ അമിത വേഗതയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച്മാധ്യമ പ്രവർത്തകൻ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ വിധി ഇന്ന് (ഒക്‌ടോബർ 19). കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും നൽകിയ ഹർജിയിലാണ് വിധി. ഒന്നാം അഡീ. ജില്ല സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കെ എം ബഷീര്‍ കേസ് : പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് - കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി
കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് (ഒക്‌ടോബർ 19). 2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരു മണിക്കാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്
കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന്.
സംഭവിച്ചത് ഒരു മോട്ടോർ വാഹന അപകടമായിരുന്നുവെന്നും വണ്ടികള്‍ ഓടിക്കുന്ന ആർക്കും അത് സംഭവിക്കാമെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ, ക്രൂരമായി പ്രതികൾ ബഷീറിനെ വാഹനം ഇടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രൊസിക്യൂഷൻ നിലപാട്. 2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരു മണിക്കാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്.