കേരളം

kerala

ETV Bharat / state

'എല്ലാം പൊലീസിന്‍റെ അലംഭാവം'; കെഎം ബഷീര്‍ കൊലക്കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റം ഒഴിവാകാനുള്ള കാരണങ്ങള്‍ നിരത്തി കോടതി - അപകടം

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പ്രതികൾക്കെതിരെയുള്ള കുറ്റം ഒഴിവാകാനുള്ള കാരണം പൊലീസിന്‍റെ പ്രാരംഭ ഘട്ടത്തിലെ അലംഭാവമെന്ന് ചൂണ്ടിക്കാണിച്ച് കോടതി

KM Basheer Death  Sreeram Venkitaraman  inactive approach of police  പൊലീസിന്‍റെ അലംഭാവം  കെഎം ബഷീറിനെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസിൽ  പ്രതികൾ  ഐഎഎസ്  ശ്രീറാം  മാധ്യമ പ്രവർത്തകൻ  കോടതി  തിരുവനന്തപുരം  അപകടം  പൊലീസ്
'എല്ലാം പൊലീസിന്‍റെ അലംഭാവം'; കെഎം ബഷീറിനെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റം ഒഴിവാകാനുള്ള കാരണങ്ങള്‍ നിരത്തി കോടതി

By

Published : Oct 22, 2022, 9:22 PM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെയുള്ള സെഷൻസ് കുറ്റങ്ങൾ ഒഴിവാക്കുവാനുള്ള കാരണം പൊലീസിന്‍റെ പ്രാരംഭ ഘട്ടത്തില്‍ കാണിക്കാത്ത ഉത്സാഹമെന്ന് കോടതി. ഉന്നത ഉദ്യോഗസ്ഥനായത് കൊണ്ട് കീഴ് ഉദ്യോഗസ്ഥൻ ഭയന്നുപോയി എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല എന്നും, അട്ടിമറിക്കാൻ പ്രതി ശ്രീറാമിന് ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ പ്രതി ഒളിവിൽ പോകില്ലേയെന്നും കോടതി ചോദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും നൽകിയ വിടുതൽ ഹർജിയിലാണ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്.

അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സംഭവസ്ഥലത്തെത്തി. ഇവിടെ നിന്നും ശ്രീറാം സ്വകാര്യ ആശുപത്രിയിൽ പോകുമ്പോഴും പൊലീസിന് അറിയാമായിരുന്നു. എന്നാല്‍ ഇവിടെ വച്ച് മദ്യത്തിന്‍റെ അംശമുണ്ടോ എന്ന് പരിശോധന നടത്തിയില്ലെന്നും സ്വകാര്യ ആശുപത്രിയിൽ നിന്നും തിരികെ ജനറൽ ആശുപത്രിയിൽ ശ്രീറാമിനെ കൊണ്ട് വന്നപ്പോൾ പ്രാഥമികമായി നടത്തേണ്ടിയിരുന്ന നിയമനടപടികൾ എന്ത് കൊണ്ട് ചെയ്‌തില്ല എന്നും കോടതി ചോദിച്ചു. ഇവിടെ പ്രതിയുടെ ജോലി നോക്കേണ്ട സാഹചര്യം പൊലീസിന് ഇല്ലായിരുന്നുവെന്നും കോടതി പറഞ്ഞു.

ഒരു നരഹത്യവകുപ്പിൽ കണ്ടെത്തേണ്ടിയിരുന്ന അപകടത്തിൽ മരണപ്പെട്ട ഒരു വ്യക്തിക്ക് തലക്കേറ്റ പരിക്കാണോ കാരണമെന്ന് അന്വേഷണം വിശദമായി നടത്തിയ പൊലീസ് കുറ്റപത്രത്തിൽ പറയുന്നില്ല. ഇവിടെ ബഷീർ മരിക്കുന്നത് തലക്കേറ്റ ക്ഷതം കൊണ്ടാണോ എന്ന കാര്യം അന്വേഷണ സംഘം പറയുന്നില്ല. ശ്രീറാം വാഹനം ഓടിച്ചപ്പോൾ മദ്യത്തിന്‍റെ ഗന്ധമുണ്ടെന്ന് സാക്ഷികള്‍ പറയുന്നു എന്നാണ് ഇതില്‍ പറയുന്നത്. നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസിന് മൊഴി മാത്രം പോര തെളിവും വേണമെന്ന് അറിയില്ലേ എന്നും ശാസ്‌ത്രീയ പരിശോധനാഫലത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലാ എന്ന് പറയുന്നുണ്ടെന്നും കോടതി അറിയിച്ചു. സുപ്രീംകോടതി പോലും ഇത്തരം സാഹചര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന കാര്യം വ്യക്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്‌ജി കെ.സനിൽ കുമാറിന്‍റെ ഉത്തരവിലാണ് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം രണ്ടുവർഷം വരെ ലഭിക്കാവുന്ന ശിക്ഷയായി മാറിയ വിശദീകരണം ചൂണ്ടിക്കാട്ടുന്നത്. 2019 ഓഗസ്‌റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീറിന്‍റെ മരണം സംഭവിക്കുന്നത്.

ABOUT THE AUTHOR

...view details