കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് - തമിഴ്നാട് ക്യൂ ബ്രാഞ്ച്
റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന
തിരുവനന്തപുരം:കളിയിക്കവിളയില്‍ തമിഴ്നാടിലെ പൊലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീമും തൗഫീഖും കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരത്തിനായി പ്രതികളെ തക്കലയുള്ള കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉന്നത പൊലീസുദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്.