കേരളം

kerala

By

Published : Apr 21, 2021, 11:56 AM IST

ETV Bharat / state

ചെറിയാൻ ഫിലിപ്പിന്‍റെ നിലപാടില്‍ മാറ്റമുണ്ടോ... ആകാംഷയോടെ രാഷ്ട്രീയ കേരളം

"വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല" - പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ചെറിയാൻ ഫിലിപ്പ്

cheriyan philip  cpm  thiruvananthapuram  രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചനകളുമായി ചെറിയാന്‍ ഫിലിപ്പിന്‍റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്
രാഷ്ട്രീയ മാറ്റത്തിന് സൂചനകൾ നൽകി ചെറിയാന്‍ ഫിലിപ്പിന്‍റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെ പോകുമോ, അതോ മറ്റേതെങ്കിലും കക്ഷിയോടൊപ്പം ചേരുമോ? രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെറിയാൻ ഫിലിപ്പിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുന്നു.

"കൊവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല". ഇങ്ങനെ രണ്ടേ രണ്ട് വാചകം കുറിച്ച് തന്‍റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് ചെറിയാൻ ഫിലിപ്പ് വീണ്ടും സസ്പെൻസ് നിലനിര്‍ത്തിയിരിക്കുകയാണ്.

ഇപ്രാവശ്യം ഒഴിവു വന്ന രാജ്യസഭ സീറ്റിലേയ്ക്ക് ചെറിയാൻ ഫിലിപ്പിനെ പരിഗണിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ തീരുമാനം വന്നപ്പോള്‍ ചെറിയാന് സീറ്റില്ല. ഇതോടെ വീക്ഷണം പത്രം കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുഖപ്രസംഗം എഴുതുകയും ചെയ്തു. എന്നാല്‍ ഇടതുപക്ഷത്തിനെയോ കോണ്‍ഗ്രസിനെയോ പ്രത്യേകിച്ച് വിമര്‍ശിക്കാതെയാണ് ചെറിയാൻ ഫിലിപ്പ് കോണ്‍ഗ്രസ് മുഖപത്രത്തിന്‍റെ ക്ഷണത്തോട് പ്രതികരിച്ചത്.

20 വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ തള്ളിപ്പറയില്ലെന്നും എന്നാല്‍ ഉമ്മൻചാണ്ടിയും എ.കെ ആന്‍റണിയും ജ്യേഷ്ഠ സഹോദരന്മാരെ പോലെയാണെന്നുമാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചത്. ഇന്ന് വന്ന ഫേസ്ബുക്ക് പോസ്റ്റ് ചെറിയാൻ ഫിലിപ്പിന്‍റെ രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചനയാണോ നല്‍കുന്നതെന്ന സംശയത്തിലാണ് രാഷ്ട്രീയ കേരളം. കൊവിഡ് ബാധിതനായി ചികിത്സയിലാണിപ്പോള്‍ ചെറിയാൻ ഫിലിപ്പ്.

ABOUT THE AUTHOR

...view details