ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ നിയമ വകുപ്പ് പ്രസ്താവനയിറക്കിയ സംഭവത്തിൽ അവകാശ ലംഘനമില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെ പ്രതിക്കൂട്ടിലാക്കി ബാർ-ബ്രൂവറി ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവിന് വിശദീകരണവുമായി നിയമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസാണ് പ്രസ്താവനയിറക്കിയത്. ഇത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. എന്നാൽ പ്രസ്താവന ഇറക്കിയതിൽ അവകാശ ലംഘനമില്ലെന്ന് പറഞ്ഞ് സ്പീക്കർ നോട്ടീസ് തള്ളുകയായിരുന്നു.
ബ്രൂവറി വിവാദം; നിയമവകുപ്പിന്‍റെ പ്രസ്താവന അവകാശ ലംഘനമല്ലെന്ന് സ്പീക്കർ - രമേശ് ചെന്നിത്തല
പ്രസ്താവന അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെ.സി ജോസഫാണ് നോട്ടീസ് നൽകിയത്.
![ബ്രൂവറി വിവാദം; നിയമവകുപ്പിന്‍റെ പ്രസ്താവന അവകാശ ലംഘനമല്ലെന്ന് സ്പീക്കർ](https://etvbharatimages.akamaized.net/etvbharat/images/768-512-2428111-552-e27b46a5-ea32-4929-9cc7-d617f4d573cd.jpg)
പ്രതീകാത്മക ചിത്രം
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനുള്ള നേട്ടീസ് സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ധനവിനിയോഗ ബില്ലും, സഹകരണ ബില്ലും പാസാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.