കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് അജ്ഞാത ഡ്രോൺ: അന്വേഷണം പ്രഖ്യാപിച്ച് രഹസ്യാന്വേഷണ വിഭാഗം - drone camera

കോവളത്ത് പട്രോളിംഗിൽ ഉണ്ടായിരുന്ന പൊലീസ് സംഘമാണ് ദുരൂഹസാഹചര്യത്തിൽ അർദ്ധരാത്രി 12 50ന് ഡ്രോൺ ക്യാമറ കണ്ടത്. ഇക്കാര്യം പോലീസ് കൺട്രോൾ റൂമിൽ അറിയിച്ച് പരിശോധന ആരംഭിച്ചപ്പോൾ അപ്രത്യക്ഷമായി.

ഡ്രോൺ ക്യാമറ

By

Published : Mar 23, 2019, 10:40 AM IST

തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിലൂടെ അർദ്ധരാത്രി അജ്ഞാത ഡ്രോൺ ക്യാമറ പറന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം അർധരാത്രി കോളം ബീച്ചിലും പുലർച്ചെ മൂന്നിന് തുമ്പ വിഎസ്എസ്‌സി ഭാഗത്തും ദുരൂഹസാഹചര്യത്തിൽ ഡ്രോൺ ക്യാമറ പറന്നെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.

കോവളത്ത് പട്രോളിംഗിൽ ഉണ്ടായിരുന്ന പൊലീസ് സംഘമാണ് ദുരൂഹസാഹചര്യത്തിൽ അർദ്ധരാത്രി 12 50ന് ഡ്രോൺ ക്യാമറ കണ്ടത്. ഇക്കാര്യം പോലീസ് കൺട്രോൾ റൂമിൽ അറിയിച്ച് പരിശോധന ആരംഭിച്ചപ്പോൾ അപ്രത്യക്ഷമായി. പിന്നീട് പുലർച്ചെ മൂന്നിന് വി എസ് എസ് സിയുടെ വടക്കുപടിഞ്ഞാറുഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരും നാട്ടുകാരിൽ ചിലരും ഡ്രോൺ ക്യാമറ കണ്ടു. നഗരത്തിൽ ഇത്തരം ഹെലിക്യാം ഉപയോഗിക്കുന്ന ആറുപേരെ പോലീസ് ചോദ്യം ചെയ്തു. വിഴിഞ്ഞത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാൽ ചിത്രമായ കുഞ്ഞാലിമരയ്ക്കാരുടെ അണിയറ പ്രവർത്തകരെയും ചോദ്യം ചെയ്തു. എന്നാൽ തങ്ങളാരും ഇത്തരത്തിൽ ഹെലിക്യാം ഉപയോഗിച്ചിട്ടില്ലെന്ന് ഇവർ പോലീസിനെ അറിയിച്ചു അതേസമയം ഹ്രസ്വചിത്രങ്ങളുടെ ഷൂട്ടിംഗിനും ഓൺലൈൻ മാധ്യമങ്ങളുടെ പരിപാടിക്കും ഡ്രോൺ ഉപയോഗിക്കുക ഇവിടെ പതിവാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങൾ പകർത്താൻ എത്തിയവർ കോവളത്ത് നിന്ന് റോഡ് മാർഗ്ഗം തുമ്പയിൽ എത്താനാണ് സാധ്യത. ശംഖുമുഖം കൊച്ചുവേളി ഭാഗങ്ങളിലും ട്രോൺ പറന്നതായി വിവരമുണ്ട്. യാത്രാമധ്യേ ചിലപ്പോൾ സംഘം ഇവിടെയും ഇറങ്ങിയിരിക്കാം. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവരുടെ പട്ടിക പോലീസ് തയ്യാറാക്കി വരികയാണ്. തുമ്പ വിക്രം സാരാഭായി സ്പേസ് സെൻ്ററിൻ്റെ ചിത്രം പകർത്തുന്നതിനു വേണ്ടിയാണോ ഡ്രോൺ പറത്തിയത് എന്ന സംശയവും നിലനിൽക്കുന്നു. എന്നാൽ വിഎസ് എസ്സിയുടെ റഡാറിൽ ഡ്രോണിൻ്റെ ചിത്രം പതിയാത്തത് ആശങ്ക ഉയർത്തി. എന്നാൽ 60 മീറ്ററിൽ താഴെ ഉയരത്തിലാണ് പറക്കുന്നത് എങ്കിൽ റഡാറിൽ പതിയില്ലെന്ന് വി എസ് എസ് സി അധികൃതർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ കെ.സഞ്ജയ് കുമാർ അറിയിച്ചു. തന്ത്രപ്രധാന മേഖലകൾ ജാഗ്രതയിലാണ് ദക്ഷിണ എയർ കമാൻഡ് അറിയിച്ചു.

ABOUT THE AUTHOR

...view details