തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ വിജയം തനിക്കൊപ്പമെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ. ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും എൽഡിഎഫ് വ്യക്തമായ മേൽക്കൈ നേടും. എ കെ ആൻറണിക്ക് റോഡ് ഷോ നടത്തണമായിരുന്നെങ്കിൽ അത് മറ്റൊരു ദിവസം ആകാമായിരുന്നില്ലേ എന്നും സി ദിവാകരൻ ചോദിച്ചു.
എൽഡിഎഫ് മേൽക്കൈ നേടുമെന്ന് സി ദിവാകരൻ - thiruvananthapuram
എ കെ ആൻറണി തടഞ്ഞെന്ന വാദം അപഹാസ്യമെന്ന് സി ദിവാകരൻ
തിരുവനന്തപുരം മണ്ഡലത്തിലുടനീളം എൽഡിഎഫ് തരംഗം ദൃശ്യമാണ്. തിരുവനന്തപുരത്തെ ജനങ്ങൾ ഒരു മാറ്റത്തിനായി ആഗ്രഹിക്കുകയാണ്. എൽഡിഎഫ് എംഎൽഎമാരുള്ള മണ്ഡലങ്ങളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടും എന്നും സി ദിവാകരൻ പറഞ്ഞു.
എ കെ ആൻറണി ഒരു പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചാണ് തീരമേഖലയിൽ റോഡ് ഷോ നടത്തുന്നത്. അദ്ദേഹത്തെ തടഞ്ഞു എന്ന പ്രസ്താവന അപഹാസ്യമാണ്. കുമ്മനം രാജശേഖരനും ഇതുതന്നെയാണ് പറയുന്നത്. എ കെ ആൻറണിയെ തടയണമെന്ന് വിചാരിച്ചാൽ എൽഡിഎഫ് തടയുമെന്നും യഥാർഥത്തിൽ തടഞ്ഞിട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.