കേരളം

kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; കരുത്തരായ സ്ഥാനാര്‍ഥികളുമായി സിപിഐ

By

Published : Mar 4, 2019, 11:29 PM IST

ഈ മാസം 6 7 തീയതികളിൽ നടക്കുന്ന ദേശീയ നേതൃയോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കും ശേഷമാകും പ്രഖ്യാപനം.

സിപിഐ സ്ഥാനാർത്ഥി പട്ടിക

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അതിവേഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്സിപിഐ ലോക്സഭാ പോരാട്ട ഗോദയിലിറങ്ങി. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമെന്ന കഴിഞ്ഞ തവണത്തെ നാണക്കേട് മാറ്റാന്‍ കരുത്തനായ സി ദിവാകരനെ രംഗത്തിറക്കി സിപിഎം അണികളെ കൂടി ഞെട്ടിച്ചിരിക്കുകയാണ് സിപിഐ. 2014ല്‍ ബെനറ്റ് എബ്രഹാമിനെ കളത്തിലിറക്കി മൂന്നാം സ്ഥാനത്തായതിൻ്റെ നാണക്കേട് സിപിഐക്കാരുടെ മുഖത്ത് നിന്ന് ഇതുവരെ മാഞ്ഞിട്ടില്ല. അഖിലേന്ത്യാ തലത്തിൽ തന്നെ കരുത്താർജ്ജിച്ചു കഴിഞ്ഞ ശശിതരൂരിന്‍റെ വ്യക്തിത്വവും, വർധിച്ചുവരുന്ന സ്വീകാര്യതയും മറികടക്കാൻ കഴിയുന്ന കരുത്തനായ സ്ഥാനാർഥിയായാണ് സിപിഐ സി ദിവാകരനെ കാണുന്നത്. ഇതുതന്നെയാണ് എഐടിയുസി മുൻ സംസ്ഥാന അധ്യക്ഷൻ, സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം, സംസ്ഥാനത്തെ മികച്ച ഭക്ഷ്യ മന്ത്രിമാരിൽ ഒരാൾ ഈ നിലകളിൽ പ്രശസ്തനായ ദിവാകരനെ പാർട്ടി തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കിയത് ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. സ്ഥാനാർഥി നിർണയത്തിന് ശേഷം പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ നിന്ന് പുറത്തുവന്ന സി ദിവാകരൻ്റെ വാക്കുകളിലും ഈ ആത്മവിശ്വാസമുണ്ട്

സിപിഐ സ്ഥാനാർത്ഥി പട്ടിക

അതേസമയം തൃശ്ശൂരിൽ തഴയപ്പെട്ട സിറ്റിംഗ് എംപി. സിഎൻ ജയദേവൻ വിഷമം ഉള്ളിലൊതുക്കി. എന്നാൽ പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും എന്നായിരുന്നു അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന്‍റെപ്രതികരണം. ശബരിമല വിഷയത്തിൽ എല്‍ഡിഎഫ് സ്വീകരിച്ച നിലപാടിലുടലെടുത്ത എൻഎസ്എസിൻ്റെയും പന്തളം കൊട്ടാരത്തിൻ്റെയും എതിർപ്പ് മറികടന്ന് ജയം ഉറപ്പിക്കുകയാകും ചിറ്റയം ഗോപകുമാറിൻ്റെ ദൗത്യം. ഈ മാസം 6, 7 തീയതികളിൽ നടക്കുന്ന ദേശീയ നേതൃയോഗങ്ങൾക്ക് ശേഷമായിരിക്കും സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം.

ABOUT THE AUTHOR

...view details