തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷ്, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി നടപടി സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍ - തിരുവനന്തപുരം
മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷ്, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് എന്നിവർക്കെതിരെയാണ് നടപടി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍
യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സ്ലിപ്പ് വിതരണം നടത്തുകയും വോട്ടു പിടിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് എഎസ്ഐ ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്. സാമൂഹിക മാധ്യമത്തിൽ എൽഡിഎഫ് അനുകൂല പോസ്റ്റ് ഇടുകയും വോട്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് അജിത്തിന് സസ്പെന്‍ഷന്‍.