കേരളം

kerala

ETV Bharat / state

കുറിപ്പടിയില്‍ മദ്യം; കരിദിനവുമായി ഡോക്‌ടർമാർ - നിലപാടിൽ ഉറച്ച്

മദ്യത്തിന് കുറിപ്പടി നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ ജി എം ഒ എ

തിരുവനന്തപുരം  കറുത്ത ബാഡ്‌ജ് ധരിച്ചാണ് ഡോക്‌ടർമാർ  മദ്യാസക്തി  നിലപാടിൽ ഉറച്ച്  ആഴ്‌ച യിൽ മൂന്ന് ലിറ്റർ വരെ മദ്യം
നിലപാടിൽ ഉരച്ച് ഡോക്‌ടർമാർ; മാറ്റമില്ലാതെ സർക്കാർ

By

Published : Apr 1, 2020, 11:42 AM IST

തിരുവനന്തപുരം: കുറിപ്പടിയിൽ മദ്യം നൽകാമെന്ന സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്‌ടർമാർ ഇന്ന് കരിദിനം ആചരിക്കുന്നു. കറുത്ത ബാഡ്‌ജ് ധരിച്ചാണ് ഡോക്‌ടർമാർ ഇന്ന് ജോലിക്ക് എത്തിയത്. മദ്യത്തിന് കുറിപ്പടി നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ ജി എം ഒ എ. ഇതിനെതിരെ നടപടി ഉണ്ടായാൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. അതിനിടെ സർക്കാർ ഡോക്‌ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. മദ്യാസക്തി ഉണ്ടെന്ന് ഡോക്‌ടർ സാഷ്യപ്പെടുത്തുന്നവർക്ക് പാസ് നൽകി മദ്യം വിട്ടിലെത്തിക്കാനാണ് തീരുമാനം. ബിവറേജസ് കോർപ്പറേഷൻ വഴിയാണ് വിതരണം. ആഴ്‌ചയിൽ മൂന്ന് ലിറ്റർ വരെ മദ്യം നൽകും.


ABOUT THE AUTHOR

...view details