തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തിയത് നിവൃത്തികേടുകൊണ്ടെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍. പ്രധാനമന്ത്രി വന്നാലും വന്നില്ലെങ്കിലും ബിജെപിക്ക് കേരളത്തില്‍ ഒരു ഗതിയേയുള്ളൂവെന്നും അത് ഇത്തവണയും സംഭവിക്കുമെന്നും ദിവാകരന്‍. തിരുവനന്തപുരത്ത് താന്‍ തന്നെ വിജയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ഇടിവി ഭാരതിനോട് പങ്കുവച്ചു. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപിക്ക് ആകുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.
ബിജെപിയുടെ പ്രചാരണം ക്ഷേത്രപരിസരങ്ങളില്‍ മാത്രമെന്ന് സി ദിവാകരന്‍ - സി ദിവാകരന്‍
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപിക്ക് കഴിയുന്നില്ല. ശബരിമലയെ സര്‍ക്കാര്‍ നല്ല രീതിയിലാണ് പരിഗണിക്കുന്നതെന്നും സി ദിവാകരന്‍.
സി ദിവാകരന്‍
സര്‍വേ ഫലങ്ങള്‍ കാര്യമാക്കുന്നില്ല. സര്‍വേ ബിസിനസാണ്. അവര്‍ക്ക് പ്രത്യേക താല്‍പ്പര്യങ്ങള്‍ കാണും. അത് സര്‍വേ ഫലങ്ങളില്‍ പ്രതിഫലിക്കും. ജനങ്ങളാണ് വലുത്. മറ്റൊന്നും കാര്യമാക്കുന്നില്ലെന്നും സി ദിവാകരന്‍ പറഞ്ഞു.