തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡിന്‍റെ പേരിലെ വിവാദങ്ങളിൽ ധനമന്ത്രി തോമസ് ഐസക്കിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. വിജിലൻസ് റെയ്‌ഡ് സ്വാഭാവിക നടപടി മാത്രമാണ്. അതിൽ ധനമന്ത്രിയുടേത് സ്വാഭാവിക പ്രതികരണമാണ് . സി പി എം ധനമന്ത്രിക്ക് വീഴ്ചയുണ്ടായെന്ന് പറഞ്ഞിട്ടില്ല. മുഴുവൻ വിവരങ്ങളും അറിഞ്ഞശേഷം പ്രതികരിക്കണം. അല്ലെങ്കിൽ വീഴ്ചയുണ്ടാകുമെന്ന് ചൂണ്ടി കാണിക്കുകയാണ് സി പി എം ചെയ്തതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
തോമസ് ഐസക്കിനെ പിന്തുണച്ച് മന്ത്രി കെ.കെ.ശൈലജ - കെഎസ്എഫ്ഇ
കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡിന്‍റെ പേരിലെ വിവാദങ്ങളിൽ ധനമന്ത്രി തോമസ് ഐസക്കിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.
തോമസ് ഐസക്കിനെ പിന്തുണച്ച് കെ.കെ.ശൈലജ
സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവരെ കോവിഡ് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. കുറച്ചുനാൾ കൂടി ക്വാറന്‍റൈൻ സംവിധാനം സംസ്ഥാനത്ത് തുടരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Last Updated : Dec 3, 2020, 4:12 PM IST