കേരളം

kerala

ETV Bharat / state

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നിയമ ഭേദഗതി: മന്ത്രി കെകെ ശൈലജ ടീച്ചര്‍

ശിശുക്ഷേമ സമിതി കുട്ടികളുടെ സഹായത്തിനായി നടപ്പാക്കുന്ന തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

By

Published : Apr 19, 2019, 5:16 PM IST

തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് മൂന്നര വയസുകാരന്‍ മരണമടഞ്ഞ സംഭവം വളരെയധികം വേദനിപ്പിച്ചുവെന്ന് മന്ത്രി കെകെ ശൈലജ. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നതെന്നും അതിനാല്‍ ഇനിയൊരു കുട്ടിയ്ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഒന്നിച്ചേ മതിയാകൂയെന്നും മന്ത്രി വ്യക്തമാക്കി.

''കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രനിയമമാണ് നിലവിലുള്ളത്. നിയമജ്ഞരുമായി ആലോചിച്ച് ഈ നിയമം ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ചും ആലോചിക്കും'', മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്കെതിരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും തണല്‍ പദ്ധി മികച്ച ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആലുവയിലെ സംഭവം അറിഞ്ഞയുടന്‍ കുട്ടിയുടെ ചികിത്സയും സംരക്ഷണവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്തിരുന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details