കേരളം

kerala

വോട്ടെണ്ണല്‍ ദിനത്തിൽ ആഹ്ലാദം വീട്ടിലായാല്‍ പിന്നീട് ദുഖിക്കേണ്ടി വരില്ലെന്ന് ആരോഗ്യമന്ത്രി

By

Published : Apr 30, 2021, 4:15 PM IST

പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വരുന്ന ആഴ്‌ചകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതു പോലെയുള്ള ഗുരുതര സ്ഥിതി വിശേഷത്തിലേക്ക് കേരളം എത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

KK shailaja  വോട്ടെണ്ണല്‍  കൊവിഡ് വ്യാപനം  കൊവിഡ് നിയന്ത്രണങ്ങൾ  മന്ത്രി കെ.കെ ശൈലജ
വോട്ടെണ്ണല്‍ ദിനത്തിൽ ആഹ്ലാദം വീട്ടിലായാല്‍ പിന്നെ ദുഖിക്കേണ്ടി വരില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് തീവ്ര വ്യാപനം കണക്കിലെടുത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. തീവ്ര വ്യാപന ശേഷിയുള വൈറസ് വകഭേദങ്ങളുടെ വര്‍ധിച്ച സാന്നിധ്യം കണ്ടെത്തിയ സാഹചര്യമാണുള്ളത്. പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വരുന്ന ആഴ്‌ചകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതു പോലെയുള്ള ഗുരുതര സ്ഥിതി വിശേഷത്തിലേക്ക് കേരളം എത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Read More:ആര്‍.ടി.പി.സി.ആര്‍. പരിശോധന നിരക്ക് കുറച്ച് സർക്കാർ ഉത്തരവിറങ്ങി

ആരില്‍ നിന്നും രോഗം പകരാവുന്ന സാഹചര്യമാണ് ഉള്ളത്. അതിനാല്‍ തിരക്കുള്ള സ്ഥലങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക, മുഖത്തോട് ശരിയായി ചേര്‍ന്നിരിക്കുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക എന്നിവ പ്രതിരോധത്തിന് അത്യാവശ്യമാണ്.

അടച്ചിട്ട സ്ഥലങ്ങള്‍ ഏറെ ആപത്താണ്. വായുവിലുള്ള ചെറിയ കണങ്ങളില്‍ കൂടി വൈറസ് പകരുന്നതിനാല്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇടപെടുന്ന എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. വോട്ടെണ്ണല്‍ ആഹ്ലാദം വീട്ടിലായാല്‍ പിന്നീട് ദു:ഖിക്കേണ്ടി വരില്ലെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details