തിരുവനന്തപുരം: കൂടുതൽ ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗം വ്യാപകമായി പടരുന്ന ഘട്ടത്തിൽ വിദേശത്തു നിന്ന് രോഗബാധിതരെത്തുന്നതിനാൽ കൂടുതൽ ജാഗ്രത വേണം. കേരളം പിന്തുടർന്ന പരിശോധനാ രീതികളും ക്വാറന്‍റൈന്‍ സംവിധാനവും ഇതുവരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അത് കൂടുതൽ ശക്തമായി തുടരും.
കൂടുതല്‍ ജാഗ്രതയോടെ ജീവിക്കണമെന്ന് കെ.കെ ശൈലജ - കൂടുതല്‍ ജാഗ്രത
രോഗം വ്യാപകമായി പടരുന്ന ഘട്ടത്തിൽ വിദേശത്തു നിന്ന് രോഗബാധിതരെത്തുന്നതിനാൽ കൂടുതൽ ജാഗ്രത വേണം. കേരളം പിന്തുടർന്ന പരിശോധനാ രീതികളും ക്വാറന്‍റൈന്‍ സംവിധാനവും ഇതുവരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അത് കൂടുതൽ ശക്തമായി തുടരും.
കൊവിഡ്-19; വേണ്ടത് കൂടുതല്‍ ജാഗ്രതയെന്ന് കെ.കെ ശൈലജ
രോഗലക്ഷണങ്ങളില്ലാത്തവരെ ആശുപത്രി വിടാൻ അനുവദിക്കുന്ന ഐ.സി.എം.ആറിന്‍റെ പുതിയ ചില മാർഗനിർദേശങ്ങൾ ഇപ്പോൾ കേരളം സ്വീകരിച്ചിട്ടില്ല. കേരളത്തിലെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിട്ടില്ലാത്തതിനാൽ രോഗമുക്തി നേടുന്നതു വരെ ആശുപത്രികളിൽ ചികിത്സിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി പറഞ്ഞു.