കേരളം

kerala

ETV Bharat / state

Khaki Uniforms For KSRTC Employees : കെഎസ്ആർടിസി ജീവനക്കാര്‍ ഇനി പുതിയ വേഷത്തില്‍ ; കാക്കി യൂണിഫോം വിതരണം രണ്ടുമാസത്തിനകം പൂർത്തിയാക്കും - Kerala Textiles Corporation is providing uniforms

ജീവനക്കാർക്ക് സൗജന്യമായാണ് കാക്കി യൂണിഫോം നൽകുന്നത്. രണ്ട് ജോഡി സൗജന്യമായി നൽകും

Ksrtc uniform  Khaki uniforms for KSRTC employees  KSRTC Employees  Distribution of khaki uniforms  കെഎസ്ആർടിസി  കാക്കി യൂണിഫോം വിതരണം  Uniform will be provided free  Khaki uniform for KSRTC drivers and conductors  Kerala Textiles Corporation is providing uniforms  KSRTC
Khaki Uniforms For KSRTC Employees

By ETV Bharat Kerala Team

Published : Sep 27, 2023, 9:33 PM IST

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കുമുള്ള കാക്കി യൂണിഫോമിന്‍റെ വിതരണം രണ്ട് മാസത്തിനകം പൂർത്തിയാക്കും (Khaki uniforms for KSRTC employees). കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പഴയതുപോലെ കാക്കിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. നിലവിൽ കടും നീല പാന്‍റും നീല ഷർട്ടുമാണ് യൂണിഫോം. ജീവനക്കാർക്ക് സൗജന്യമായാണ് കാക്കി യൂണിഫോം നൽകുന്നത് (Uniform will be provided free).

കേരള ടെക്സ്റ്റെെൽസ് കോർപറേഷൻ ആണ് യൂണിഫോം തയ്ച്ചുനൽകുന്നത് (Kerala Textiles Corporation is providing uniforms). ഇതുസംബന്ധിച്ച കരാർ സർക്കാർ കേരള ടെക്സ്റ്റെെൽസ് കോർപറേഷന് നൽകി. ഒരു ലക്ഷത്തിന്‍റെ ഇരുപത്തിയൊന്നായിരം മീറ്റർ തുണിക്ക് ഓർഡർ നൽകി. നിലവിലെ തീരുമാന പ്രകാരം ജീവനക്കാർക്ക് രണ്ട് ജോഡി കാക്കി യൂണിഫോമുകള്‍ സൗജന്യമായി നൽകും. കെഎസ്ആർടിസി ജീവനക്കാർക്ക് ഇത് ആദ്യമായാണ് യൂണിഫോം സൗജന്യമായി നൽകുന്നത്. യൂണിഫോം വിതരണത്തിന് 3 കോടി രൂപയാണ് ചെലവ്. അതേസമയം കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാർക്കും നിലവിലെ യൂണിഫോം തന്നെ തുടരും.

കെഎസ്ആർടിസി ബജറ്റ് ടൂറിസം : യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന ബജറ്റ് ടൂറിസം പദ്ധതി ഇനി മുതൽ അതിർത്തി കടന്നും സഞ്ചാരം നടത്തും. യാത്രാപ്രേമികൾക്ക് തമിഴ്‌നാട്ടിലെ ഊട്ടി, കർണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആസ്വദിക്കാൻ അവസരമൊരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിനായി ഇരു സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയതായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ അറിയിച്ചു.

ALSO READ:യാത്രകൾ മനോഹരമാകട്ടെ... കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും

യാത്ര ക്രമീകരണങ്ങൾ, പാക്കേജുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ബജറ്റ് ടൂറിസം സെൽ അധികൃതർ ഉടൻ പുറത്തുവിടും. 2021 നവംബറില്‍ സര്‍വീസ് ആരംഭിച്ച ബജറ്റ് ടൂർ പദ്ധതി ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 16 കോടി രൂപയിലധികമാണ് ബജറ്റ് ടൂർ പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ച വരുമാനം.

സംസ്ഥാനത്തുടനീളം കെഎസ്ആർടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിന് തകരാറ്

കേരളത്തിലെ വിവിധ ടൂറിസം മേഖലകളിലേക്ക് 4182 സർവീസുകൾ നടത്തിയപ്പോൾ 3.10 ലക്ഷത്തോളം പേരാണ് യാത്ര ചെയ്‌തത്‌. ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന ടൂർ പാക്കേജുകളിൽ മൂന്നാർ പാക്കേജിനോടാണ് യാത്രക്കാർക്ക് ഏറെ പ്രിയം. ഇതിന് പുറമെ റെയിൽവേ ടൂറിസം വിഭാഗവുമായി സഹകരിച്ച് ആകർഷകമായ വിനോദസഞ്ചാര യാത്രകൾ ആസൂത്രണം ചെയ്യാനുള്ള തയാറെടുപ്പിലാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ.

ALSO READ:'കെഎസ്‌ആർടിസി ജീവനക്കാരുടെ വായ്‌പ തിരിച്ചടവ്, ഗതികേടുകൊണ്ട് മുടങ്ങിയത് കോടതിയലക്ഷ്യമായി കാണാനാകില്ല'; ഹൈക്കോടതി

ABOUT THE AUTHOR

...view details