കേരളം

kerala

ETV Bharat / state

കൂട്ട പരിശോധനകള്‍ക്കെതിരെ കെ.ജി.എം.ഒ.എ - covid defense activities

കൊവിഡ് പരിശോധന ഫലം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് കെ.ജി.എം.ഒ.എ. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്

കെ.ജി.എം.ഒ.എ.  കെ.ജി.എം.ഒ.എ വാർത്ത  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് നിര്‍ദേശങ്ങൾ  കൊവിഡ് പരിശോധനാഫലം വാർത്ത  സമയബന്ധിതമായി നടപ്പാക്കണം  KGMOA submitted instructions  KGMOA submitted instructions news  KGMOA submitted instructions latest news  covid defense activities  KGMOA news
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് നിര്‍ദേശങ്ങളുമായി കെ.ജി.എം.ഒ.എ.

By

Published : Apr 22, 2021, 11:23 AM IST

Updated : Apr 22, 2021, 12:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കൂട്ടപരിശോധനകള്‍ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘനടയായ കെ.ജി.എം.ഒ.എ. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

കെ.ജി.എം.ഒ.എയുടെ നിര്‍ദേശങ്ങളുടെ സംക്ഷിപ്ത രൂപം

  • കൊവിഡ് കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ആശങ്കയുണ്ട്
  • കൂട്ട പരിശോധന രോഗലക്ഷണമുള്ളവരിലും പ്രഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരിലേക്കുമായി നിജപ്പെടുത്തണം
  • മുഴുവന്‍ ജനങ്ങളും കൊവിഡ് രോഗവ്യാപനം തടയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു എന്ന് കര്‍ശനമായി ഉറപ്പു വരുത്തണം
  • ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു
  • ആന്‍റിജന്‍ ടെസ്റ്റ് കിറ്റ് ലഭ്യതയും ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ സംവിധാനത്തിലെ സാമ്പിള്‍ കളക്ഷന് ലാബ് ടെക്‌നീഷ്യന്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം
  • വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് പ്രോത്സാഹിപ്പിക്കണം. വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഡിസിസി തുടങ്ങണം. ഇതിലൂടെ ആശുപത്രി ഉപയോഗം കുറക്കാന്‍ സാധിക്കും. നിരീക്ഷണം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നല്‍കണം.
  • പുതിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍, സെക്കൻഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത ആറ് മാസത്തേക്കെങ്കിലും താല്‍കാലിക നിയമനം വഴി ഉറപ്പ് വരുത്തണം.
  • ഓരോ ജില്ലകളിലും നിശ്ചിത എണ്ണം സിഎഫ്എൽടിസികൾ തുടങ്ങുകയും ഓരോന്നും ഉപയോഗപ്പെടുത്തിയതിന് ശേഷം പുതിയവ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തുകയും വേണം.
  • എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കൊവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തണം
  • ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക
  • കൊവിഡ് വാക്‌സിനേഷന്‍ വേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്
  • വാര്‍ഡ് തല സമിതികള്‍ വഴി ഓരോ വാര്‍ഡിലും വാക്‌സിനര്‍ഹരായവരെ രജിസ്റ്റര്‍ ചെയ്യണം
  • കൂടുതല്‍ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുക
  • താലൂക്ക് തലത്തില്‍ വിസ്തീര്‍ണമനുസരിച്ച് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ രൂപീകരിക്കുക
  • മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ രൂപീകരിക്കുക
  • വാക്‌സിനേഷന്‍ സെന്‍ററുകളുടെ വിവരവും ലഭ്യമായ വാക്‌സിന്‍റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം
  • സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വീസ് ചാർജ്ജ് മാത്രം ഈടാക്കി വാക്‌സിന്‍ സൗജന്യമാക്കുക
  • വാക്‌സിന്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പൊതു ജനങ്ങളില്‍ അവബോധമുണ്ടാക്കുക
  • വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ കൊവിഡ് ബ്രിഡ്ജിന്‍റെ കീഴില്‍ നിയമിക്കണം
  • ആരോഗ്യജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും, ഓര്‍ഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തലത്തില്‍ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാ ജില്ലകളിലും ഒരു പോലെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം
  • എല്ലാ തരം ആള്‍ക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം
  • ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചര്‍ച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം
  • കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു
  • വൈറസിന്‍റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുകയും വേണം
Last Updated : Apr 22, 2021, 12:33 PM IST

ABOUT THE AUTHOR

...view details