തിരുവനന്തപുരം:ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ അനിശ്ചിതകാല നില്‍പ് സമരം നാളെ പുനരാരംഭിക്കും. നവംബര്‍ ഒന്നിന് സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎ നില്‍പ്പ് സമരം ആരംഭിച്ചിരുന്നു. പക്ഷേ സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.
എന്നാല്‍ ഒരു മാസമായിട്ടും സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം പുനരാരംഭിക്കുന്നത്. രോഗി പരിചരണത്തെ ബാധിക്കാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ - ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്‌ടര്‍മാര്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകും.