തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കെ സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ.
വാക്സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വാക്സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സംഘടന നിര്‍ദേശങ്ങള്‍ അക്കമിട്ടുനിരത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കെജിഎംഒഎയുടെ നിര്‍ദേശങ്ങള്‍:
1. ഓരോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ജനസാന്ദ്രതയും അടിസ്ഥാനസൗകര്യവും അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കുക. ഇത് 80 ശതമാനം സ്‌പോട് രജിസ്‌ട്രേഷന്‍ ആയും, ബാക്കി 20 ശതമാനം ഓണ്‍ലൈന്‍ ആയും ഷെഡ്യൂള്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രവാസികള്‍ക്കും വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാത്രമായി നിജപ്പെടുത്തുക.
2 . ഗുണഭോക്താവിനെ തെരഞ്ഞെടുക്കാന്‍ : ഗ്രാമ പ്രദേശങ്ങള്‍ക്കും പട്ടണത്തിനും പ്രത്യേകം സ്ട്രാറ്റജി സ്വീകരിക്കണം. പഞ്ചായത്ത്, മുനിസിസിപ്പാലിറ്റി : വോട്ടര്‍ പട്ടിക അല്ലെങ്കില്‍ വീട്ടുനമ്പര്‍ ക്രമത്തില്‍ ഓരോ വാര്‍ഡുകളിലെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ സ്വീകരിക്കുന്നത് മറ്റ് ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.