തിരുവനന്തപുരം: സാലറി ചലഞ്ചിൽ നിന്നും ഡോക്‌ടർമാരടക്കമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ഇക്കാര്യം ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യപ്രവർത്തകരെ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ - kgmoa latest news
ഡോക്‌ടർമാരടക്കമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
![സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യപ്രവർത്തകരെ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ Exempt health workers from salary challenge kgmo തിരുവനന്തപുരം സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കണം കെ.ജി.എം.ഒ കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6706024-70-6706024-1586319766059.jpg)
സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യപ്രവർത്തകരെ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ
കൊവിഡ് രോഗബാധയെ ഫലപ്രദമായി ചെറുത്തു നില്‍ക്കുവാൻ മുന്നണിപ്പോരാളികളായി നിലകൊള്ളുന്നത് ആരോഗ്യവകുപ്പിലെ ജീവനക്കാരാണ്. തികഞ്ഞ ആത്മാർത്ഥതയോടെ തങ്ങളുടെയും കുടുംബത്തിന്‍റെയും സമയവും ആരോഗ്യവും സുരക്ഷയും സമൂഹനന്മയ്ക്കായി സമർപ്പിച്ച അവരുടെ ത്യാഗത്തെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി അവരെ സംരക്ഷിക്കുന്നതിനോടൊപ്പം സാമ്പത്തിക ആനുകൂല്യങ്ങൾ കൂടി നൽകി അവരെ പ്രോത്സാഹിപ്പിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.