കേരളം

kerala

ETV Bharat / state

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ.ജി.എം.ഒ.എ

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആറ് നിര്‍ദ്ദേശങ്ങളടങ്ങിയ കത്താണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്

KGMO  workers  safety of health workers  ആരോഗ്യ പ്രവര്‍ത്തകര്‍  കെ.ജി.എം.ഒ  തിരുവനന്തപുരം  കൊവിഡ് വ്യാപനം  പിണറായി വിജയന്‍  കെ.ജി.എം.ഒ.എ
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ.ജി.എം.ഒ.എ

By

Published : Jul 16, 2020, 4:12 PM IST

Updated : Jul 16, 2020, 6:28 PM IST

തിരുവനന്തപുരം:കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.ജി.എം.ഒ എയുടെ കത്ത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആറ് നിര്‍ദേശങ്ങളടങ്ങിയ കത്താണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്.

ആരോഗ്യ പ്രവര്‍ത്തകരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. കൊവിഡ് രോഗം സംശയിക്കുന്നവര്‍ക്കുള്ള ഒ.പിയും സ്രവ പരിശോധനയും രോഗ ചികിത്സയും നടക്കുന്ന താലുക്ക്, ജില്ലാ തല ആശുപത്രികളില്‍ തിരക്ക് കൂടുതലാണ്.

ഇതിനു പുറമെയാണ് പതിവ് രോഗീപരിചരണം. കൂടാതെ സ്ഥാപനങ്ങളില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടായാല്‍ അതിന്‍റെ മുഴുവന്‍ പ്രവര്‍ത്തനവും നിലച്ചുപോകാതിരിക്കാന്‍ ലെയറിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. അതുകൊണ്ട് പ്രാഥമിക തലത്തിലുള്ള സ്ഥാപനങ്ങളിലെല്ലാം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും കെ.ജി.എം.ഒയെ നിര്‍ദേശിക്കുന്നു.

രോഗബാധ വര്‍ധിക്കുന്നതിനനുസരിച്ച് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ ഇടപെടലുകള്‍ ഒന്നും ഉണ്ടാകുന്നില്ല. ഇത് രോഗീപരിചരണം അവതാളത്തിലാക്കും. കേരളത്തില്‍ പ്രതിദിനം പതിനയ്യായിരത്തിനു മുകളില്‍ സ്രവപരിശോധനകള്‍ നടത്തേണ്ട സാഹചര്യമണ്. ഒട്ടുമിക്ക ഇടങ്ങളിലും ഡോക്ടര്‍മാര്‍ നേരിട്ടാണ് സ്രവം ശേഖരിക്കുന്നത്. തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റു ആരോഗ്യ ജീവനക്കാരെയും കൂടി ഇതിനായി വിനിയോഗിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കണം. കൊവിഡിതര ആശുപത്രികളില്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധന ഫലം വരുന്നതുവരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണം. എല്ലാ ഡോക്ടര്‍മാര്‍ക്കും എന്‍ 95 മാസ്‌കുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെ.ജി.എം.ഒഎയെ മുഖ്യമന്ത്രിയോട് ആവശ്യപെട്ടിട്ടുണ്ട്.

Last Updated : Jul 16, 2020, 6:28 PM IST

ABOUT THE AUTHOR

...view details