തിരുവനന്തപുരം: മദ്യാസക്തി കൂടുതലുള്ളവർക്ക് ഡോക്‌ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകാമെന്ന സർക്കാർ നിർദേശത്തിനെതിരെ ഡോക്‌ടർമാരുടെ രംഗത്ത്. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആധുനിക വൈദ്യശാസ്ത്രത്തിൽ മദ്യാസക്തി രോഗങ്ങൾക്ക് മരുന്നായി മദ്യം ഉപയോഗിക്കുന്നില്ല. ഇതിന് കൃത്യമായ ശാസ്ത്രീയ ചികിത്സ ലഭ്യമാണ്. അതുകൊണ്ട് ഡോക്‌ടർരുടെ കുറിപ്പടിയിൽ മദ്യം നൽകാമെന്ന നിർദേശം അസാധ്യവും അശാസ്ത്രീയവും അധാർമ്മികവുമാണെന്ന് കത്തിൽ കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നു.
ഡോക്‌ടർമാരുടെ കുറിപ്പടിയിൽ മദ്യം; അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ - ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രം
തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ കത്ത്
ഡോക്‌ടർമാരുടെ കുറിപ്പടിയിൽ മദ്യം; അംഗീകരിക്കാനാവില്ലെന്ന് കെജിഎംഎ
സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎയും രംഗത്തെത്തി. നിർദേശം ശാസ്ത്രീയമായി അംഗീകരിക്കാനാവില്ല. മദ്യം നൽകുന്നതിന് കുറിപ്പടി നൽകാൻ ഡോക്‌ടർമാർക്ക് നിയമപരമായ ബാധ്യതയില്ല. ശാസ്ത്രീയമായ ചികിത്സയാണ് ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രമുള്ളവർക്ക് ആവശ്യം. മറ്റ് മാർഗങ്ങൾ സ്വീകരിക്കുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.