തിരുവനന്തപുരം:കേരള സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായ കെഫോണിനെ KFON കുറിച്ച് വിശദീകരണം തേടി സിഎജി CAG. മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ ഖജനാവിന് 36 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് സിഎജിയുടെ (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) നടപടി. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിനോടാണ് Kerala State Information Infrastructure Ltd സിഎജി CAG വിശദീകരണം തേടിയത്.
കെ ഫോണ്‍ KFON നടത്തിപ്പിനായി ബെല്‍ കണ്‍സോര്‍ഷ്യത്തിന് പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ടായിരുന്നു സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതിലൂടെയാണ് ഖജനാവിന് കോടികളുടെ നഷ്‌ടം ഉണ്ടായതായി സിഎജിയുടെ കണ്ടെത്തല്‍. 1531 കോടി രൂപയ്ക്കായിരുന്നു കെ ഫോണിനായി ടെന്‍ഡര്‍ ഉറപ്പിച്ചത്. ഇതില്‍ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സായി നല്‍കിയെന്ന് സിഎജി CAG കണ്ടെത്തിയിട്ടുണ്ട്.
2013 ലെ സ്‌റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ അനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് Mobilization advance പലിശ കൂടി ഉള്‍പ്പെട്ടതാണ്. ഇതില്‍ പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യണം. എന്നാല്‍ കെ ഫോണിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടില്ല.
ചര്‍ച്ചയില്ലാതെയാണ് കരാര്‍ തുകയുടെ 10 ശതമാനം പലിശ രഹിതമായി മൊബിലൈസേഷന്‍ അഡ്വാന്‍സായി അനുവദിച്ചത്. ഇതിലൂടെയാണ് സംസ്ഥാനത്തിന് കോടികളുടെ നഷ്‌ടമുണ്ടായത്. ജൂണ്‍ മാസത്തിലായിരുന്നു സിഎജി CAG ഇക്കാര്യത്തില്‍ കെഎസ്ഐടിഐ എല്ലിനോട് വിശദീകരണം തേടിയത്. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
ആദ്യ കരാര്‍ പ്രകാരം മൊബിലൈസേഷന്‍ അഡ്വാന്‍സ് Mobilization advance നല്‍കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ വാക്കാലുള്ള നിര്‍ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ പലിശ രഹിതമായി മൊബിലൈസേഷന്‍ തുക അഡ്വാന്‍സായി നല്‍കിയത്.