തിരുവനന്തപുരം: കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ചീഫ് വെൽഫെയർ ഓഫീസർ സുനിൽകുമാർ പരാതി അന്വേഷിക്കും. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റേതാണ് നടപടി.
കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനം; അന്വേഷണത്തിന് ഉത്തരവ് - ചീഫ് വെൽഫെയർ ഓഫീസർ സുനിൽകുമാർ
ചീഫ് വെൽഫെയർ ഓഫീസർ സുനിൽകുമാർ പരാതി അന്വേഷിക്കും. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റേതാണ് നടപടി.
കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനം; അന്വേഷണത്തിന് ഉത്തരവ്
സംഭവത്തിൽ രണ്ടാഴ്‌ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ജയിൽ ഡിജിപിക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു. പരാതിയിൽ എഡിജിപി സമർപ്പിച്ച റിപ്പോർട്ട് തൃപ്‌തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടിറ്റുവിനെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ ഹേബിയസ്കോർപ്പസ് ഹർജിയിൽ ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു.