കേരളം

kerala

ETV Bharat / state

കേരളീയത്തിന്‍റെ സപ്‌ത ദിനാഘോഷങ്ങങ്ങള്‍ക്ക്‌ കൊടിയിറക്കം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം - കേരളീയം

Keraleeyam celebration ends today കേരളീയം വാരാഘോഷത്തിന് ഇന്ന് സമാപനം, സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം.

Keraleeyam celebration ends today  Keraleeyam  Keraleeyam celebration  കേരളീയം സമാപന സമ്മേളനം  Keraleeyam Concluding Session  Keraleeyam concluding session will inaugurate CM  കേരളീയം വാരാഘോഷത്തിന് ഇന്ന് സമാപനം  കേരളീയം വാരാഘോഷം  Pinarayi Vijayan  കേരളീയം  സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Keraleeyam celebration ends today

By ETV Bharat Kerala Team

Published : Nov 7, 2023, 10:40 AM IST

തിരുവനന്തപുരം: കേരളീയം വാരാഘോഷം സമാപന സമ്മേളനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് നവകേരള കാഴ്‌ചപാട് പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തും. സമാപന ഗാനാലാപനത്തിന് ശേഷം മന്ത്രി കെ രാജന്‍റെ അദ്ധ്യക്ഷതയിലാകും സമാപന ചടങ്ങുകള്‍ ആരംഭിക്കുക.

കേരളീയത്തിന്‍റെ ഭാഗമായി 6 ദിവസങ്ങളിലായി നടത്തിയ സെമിനാറുകളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ സംക്ഷിപ്‌ത രൂപം സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ ചീഫ് സെക്രട്ടറി ചടങ്ങില്‍ അവതരിപ്പിക്കും. മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തിന് ശേഷം ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, കാര്‍ത്തിക്, സിതാര, റിമി ടോമി, ഹരിശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോയുമുണ്ടാകും.

തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: സമാപന ദിനമായ ഇന്ന് സെമിനാറുകളും മറ്റ് വേദികളില്‍ കലാപരിപാടികളും ഉണ്ടാകില്ല. സമാപന സമ്മേളനത്തോടനുബന്ധിച്ച് വലിയ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 3.30 മുതലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയിത്തിലേക്ക് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 10 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള ഹൗസിങ് ബോര്‍ഡ്, പ്രസ് ക്ലബ്ബ് റോഡ് എന്നീ റോഡുകള്‍ വഴി വിഐപി വാഹനങ്ങള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, കേരളീയം സംഘാടകരുടെ വാഹനങ്ങള്‍, പാസ് അനുവദിച്ചുള്ള വാഹനങ്ങള്‍ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ.

ഒരാഴ്‌ച നീണ്ടു നിന്ന വാരാഘോഷത്തിന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നെങ്കിലും ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. കേരളീയം ധൂര്‍ത്താണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നതും ജനങ്ങളുടെ പങ്കാളിത്തമാണ്. 3000 ത്തിലധികം കലാകാരന്മാര്‍ വിവിധ വേദികളിലായി അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് പുറമേ പ്രധാന വേദിയായ കനകക്കുന്നിലും അര്‍ദ്ധരാത്രി കഴിഞ്ഞും നീളുന്ന കനത്ത തിരക്കാണ് വാരാഘോഷത്തിന്‍റെ ഭാഗമായി അനുഭവപ്പെട്ടത്. നിയമസഭ പുസ്‌തകോത്സവവും സമാന്തരമായി നടക്കുന്നതിനാല്‍ ഉത്സവ പ്രതീതിയിലായിരുന്നു ഒരാഴ്‌ചക്കാലം തലസ്ഥാനം.

കേരളീയത്തിലെ മാധ്യമ സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍:വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഓര്‍മകള്‍ കൂടി ചേരുമ്പോഴാണ് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനമാവുന്നതെന്ന് കേരളീയത്തില്‍ വച്ച് നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കവെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഇത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ അഗോള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്‌ കണ്ടുകൊണ്ടിരിക്കുകയാണ്. പല ചിത്രങ്ങളും പകുതിയിൽ വച്ച് കട്ട്‌ ചെയ്‌ത് ഹമാസിനെ ഭീകരന്മാരായി ചിത്രീകരിക്കുകയാണ്. ഹമാസിന്‍റെ ഇസ്രയേൽ ആക്രമണം എതിർക്കേണ്ടത് ഇസ്രയേലിനെ ന്യായീകരിച്ചു കൊണ്ടാവരുത്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവിടെ ജനാധിപത്യമില്ലെന്നാണ് മനസിലാക്കേണ്ടതെന്നും മാധ്യമങ്ങള്‍ക്ക് വിലക്ക് വരുന്ന കാലത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് സഹായിക്കുന്നത് സാമൂഹ്യമാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:'വാര്‍ത്തകളില്‍ ഓര്‍മകള്‍ കൂടി ചേരണം, ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തിൽ കാണുന്നത് ആഗോള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്'; ശശി കുമാര്‍

ABOUT THE AUTHOR

...view details