കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്‌ച പുനരാരംഭിക്കും - kerala lockdown relaxation

ജൂൺ 17 മുതലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയത്.

ലോക്ക് ഡൗണ്‍  സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍  ലോക്ക് ഡൗണ്‍ ഇളവുകള്‍  kerala lockdown relaxation  weekend complete lockdown
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്‌ച പുനരാരംഭിക്കും

By

Published : Jun 20, 2021, 11:34 AM IST

തിരുവനന്തപുരം: പ്രാദേശിക രോഗവ്യാപന തീവ്രത കണക്കിലെടുത്തുള്ള ഇളവുകളും നിയന്ത്രണവും സംസ്ഥാനത്ത് തിങ്കളാഴ്ച പുനരാരംഭിക്കും. കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായതിനെ തുടർന്ന് ജൂൺ 17 മുതലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ൻമെന്‍റ് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നു. പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

READ MORE: സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം

ഹോട്ടലുകളിൽ ടേക്ക് എവേ കൗണ്ടറുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഹോം ഡെലിവറിയും ഓൺലൈൻ ഡെലിവറിയും തുടരും. ഇതിന് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ പാഴ്‌സല്‍ കൗണ്ടറുകൾക്ക് പ്രവർത്തിക്കാം.

ഭക്ഷണം വാങ്ങാൻ പോകുന്നവർ സത്യവാങ്മൂലം കരുതണം. കെഎസ്ആർടിസി പരിമിതമായാണ് സർവീസുകൾ നടത്തുന്നത്.

ABOUT THE AUTHOR

...view details