തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. മൂന്നു ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസു വരെ 2000 രൂപ വീതം നൽകുകയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും. ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തും.
കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രത്യേക പാക്കേജ് - victers channel
18 വയസു വരെ 2000 രൂപ വീതം നൽകും.
കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ടെലി/ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിങ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കും. കൂടാതെ കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിനും കലാ-കരകൗശല സൃഷ്‌ടികൾ വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. കുട്ടികൾക്ക് ഇതിന് ആവശ്യമായ പരിശീലനവും വിക്‌ടേഴ്‌സ് ചാനലിലൂടെ നൽകും.
അതോടൊപ്പം കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായിക ക്ഷമതയും വർധിപ്പിക്കുന്നതിനായി യോഗ, മറ്റ് വ്യായാമ മുറകൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക ഫിസിക്കൽ എജ്യൂക്കേഷൻ സെഷനുകൾ ആരംഭിക്കും.