തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്‍റെ രാജ്ഭവന് മുന്നിലെ രാപകല്‍ സത്യഗ്രഹം സമാപിച്ചു.പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഏഴു മണിമുതല്‍ ഇന്ന് രാവിലെ ഏഴു മണിവരെയാണ് യൂത്ത് കോണ്‍ഗ്രസ് രാപകല്‍ സത്യഗ്രഹം സംഘടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസിന്‍റെ രാപകല്‍ സത്യഗ്രഹം സമാപിച്ചു - CAA protest before Rajbhavan
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ രാത്രി ഏഴു മണിമുതല്‍ ഇന്ന് രാവിലെ ഏഴു മണിവരെയാണ് രാജ്ഭവന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചത്.
രാപകല്‍ സത്യഗ്രഹം സമാപിച്ചു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍കുര്യാക്കോസ് എംപി സത്യാഗ്രഹത്തിന്‍റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കുന്ന കരിനിയമത്തിനെതിരെ തുടര്‍ന്നും പോരാട്ടം തുടരുമെന്ന് ഡീന്‍കുര്യാക്കോസ് പറഞ്ഞു.
നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും സ്‌ത്രീധനം കിട്ടിയതല്ല ഇന്ത്യയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് പറഞ്ഞു. ഇന്നലെ രാത്രി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രാപകല്‍ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്‌തത്.
Last Updated : Dec 17, 2019, 11:01 AM IST