കേരളം

kerala

ETV Bharat / state

ദേശീയ പഞ്ചായത്ത് അവാര്‍ഡ്; നാല് പുരസ്‌കാരങ്ങൾ നേടി കേരളം - alagappa nagar thrissur

ആലപ്പുഴയിലെ ചെറുതന, വീയപുരം, മലപ്പുറം പെരുമ്പടപ്പ, തൃശൂര്‍ അളഗപ്പ നഗര്‍ എന്നീ പഞ്ചായത്തുകളാണ് അവാർഡ് കരസ്ഥമാക്കിയത്. പുരസ്‌കാരങ്ങള്‍ ഏപ്രിൽ 17ന് വിതരണം ചെയ്യും.

kerala wins national panchayat awards  kerala wins four national panchayat awards  national panchayat awards  national panchayat awards kerala  kerala national panchayat awards  ദേശീയ പഞ്ചായത്ത് അവാര്‍ഡ്  ദേശീയ പഞ്ചായത്ത് അവാര്‍ഡ് കേരളം  കേരളം ദേശീയ പഞ്ചായത്ത് അവാർഡ്  എസ്‌ഡിജി  കേന്ദ്രസര്‍ക്കാര്‍ അവാർഡ് കേരളം  കേരളത്തിന് കേന്ദ്രത്തിന്‍റെ പുരസ്‌കാരം  നാല് പുരസ്‌കാരങ്ങൾ നേടി കേരളം  മന്ത്രി എം ബി രാജേഷ്  എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ്  ചെറുതന ആലപ്പുഴ  വീയപുരം ആലപ്പുഴ  പെരുമ്പടപ്പ മലപ്പുറം  അളഗപ്പ നഗര്‍ തൃശൂർ  cheruthana alappuzha  veeyapuram alappuzha  perumbadappa malappuram  alagappa nagar thrissur
ദേശീയ പഞ്ചായത്ത് അവാര്‍ഡ്

By

Published : Apr 8, 2023, 10:51 AM IST

തിരുവനന്തപുരം : 2023ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡ് കരസ്ഥമാക്കി കേരളം. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്‌ഡിജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലയിലെ നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്.

നാല് പുരസ്‌കാരങ്ങൾ നേടി കേരളം: ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്ത് രാജ്യത്തെ മികച്ച ശിശുസൗഹൃദപഞ്ചായത്തായും സ്വയം പര്യാപ്‌തമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ആലപ്പുഴയിലെ തന്നെ വീയപുരം ഗ്രാമപഞ്ചായത്തും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ജലപര്യാപ്‌തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം സ്ഥാനം നേടി. തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് സല്‍ഭരണ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. പുരസ്‌കാരങ്ങള്‍ ഏപ്രിൽ 17ന് ദില്ലി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

പുരസ്‌കാരങ്ങള്‍ നേടിയ ഗ്രാമപഞ്ചായത്തുകളെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ നേട്ടമാണ് കേരളം സ്വന്തമാക്കിയത് എന്നും കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഈ നേട്ടം പ്രചോദനമാകട്ടെ എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രി എം ബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :കേരളം വീണ്ടും രാജ്യത്തിന്‍റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. 2023 ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡുകളില്‍ നാല് പുരസ്‌കാരങ്ങള്‍ കേരളത്തിന് ലഭിച്ച അഭിമാനകരമായ വിവരം സന്തോഷപൂര്‍വ്വം നിങ്ങളുമായി പങ്കുവെക്കട്ടെ. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്.

രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്‌തതയുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്‌തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സല്‍ഭരണ വിഭാഗത്തില്‍ തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി.

പുരസ്‌കാരങ്ങള്‍ ഏപ്രില്‍ 17 ന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയ നാല് പഞ്ചായത്തുകളെയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു. കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഈ നേട്ടം പ്രചോദനമാകട്ടെ. വിജയികള്‍ക്ക് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

Also read:പൊതുവിദ്യാഭ്യാസ മികവ്: നാലാം തവണയും കേരളം ഒന്നാമത്

Also read:ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍ കേരളം ആറാമത് ; പൊലീസ് സംവിധാനത്തില്‍ ബാക്ക്‌ ബെഞ്ചറായി സംസ്ഥാനം, നില കാത്തത് 'നീതി'

ABOUT THE AUTHOR

...view details