തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ജനത കര്‍ഫ്യൂവില്‍ സംസ്ഥാനം നിശ്ചലമാകും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തും. നാളെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെയുള്ള എല്ലാ സർവീസുകളും നിർത്തിവെക്കാൻ കെഎസ്ആർടിസി എം.ഡി എം.പി ദിനേശ് നിർദേശം നൽകി. അത്യാവശ്യ ജീവനക്കാർ മാത്രം ജോലിയ്ക്ക് ഹാജരായാൽ മതിയെന്നും നിർദേശമുണ്ട്.
ജനത കര്‍ഫ്യൂ; നാളെ സംസ്ഥാനം നിശ്ചലമാകും - ksrtc services
ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങൾ, പെട്രോള്‍ പമ്പുകള്‍, മദ്യ വില്‍പന ശാലകൾ തുടങ്ങിയവ അടച്ചിടും. ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ രാത്രി 10 മണി വരെ ട്രെയിനുകളും സര്‍വീസ് നടത്തില്ല.
ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ രാത്രി 10 മണി വരെ ട്രെയിനുകളും ഓടില്ല. ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. മദ്യ വില്‍പന ശാലകളും അടച്ചിടും. കൊച്ചി മെട്രോ സര്‍വീസ് നടത്തില്ല. അതേസമയം തിരുവനന്തപുരം ജില്ലയിൽ ആശുപത്രികൾ ഉൾപ്പെടെയുള്ള അടിയന്തര സംവിധാനങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ല കലക്‌ടര്‍ കെ.ഗോപാലകൃഷ്‌ണന്‍ നിർദേശിച്ചു. ആശുപത്രി ക്യാന്‍റീനുകളും, കുടിവെള്ളം, പാല്‍, പത്രം, വൈദ്യുതി എന്നിവ മുടങ്ങരുതെന്നും കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.