തിരുവനന്തപുരം:ഇ-സഞ്ജീവനി ടെലി മെഡിസിൻ പദ്ധതിക്ക് കേരളത്തിൽ വൻ പ്രതികരണം. പ്രവർത്തനം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം എന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ അറിയിച്ചു. കേരളത്തിൽ ഇതുവരെ 2831 കൺസൾട്ടേഷനുകളാണ് ഇ- സഞ്ജീവനി വഴി നടന്നത്. സാധരണ രോഗങ്ങൾക്കുള്ള ജനറൽ ഒ.പിക്ക് പുറമെ ജീവിത ശൈലി രോഗങ്ങൾക്കുള്ള ഒ.പി സൗകര്യവും ലഭ്യമാണ്.
ഇ- സഞ്ജീവനിക്ക് വൻ സ്വീകരണവുമായി കേരളം - www.esanjeevaniopd.in/kerala
കേരളത്തിൽ ഇതുവരെ 2831 കൺസൾട്ടേഷനുകളാണ് ഇ- സഞ്ജീവനി വഴി നടന്നത്. സാധരണ രോഗങ്ങൾക്കുള്ള ജനറൽ ഒ.പിക്ക് പുറമെ ജീവിത ശൈലി രോഗങ്ങൾക്കുള്ള ഒ.പി സൗകര്യവും ലഭ്യമാണ്.
എല്ലാ ദിവസവും രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു വരെയാണ് ജനറൽ ഒ.പി. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ നാല് മണി വരെയാണ് ജീവിത ശൈലി രോഗങ്ങൾക്കുള്ള ഒ.പിയുടെ പ്രവർത്തനം. ആർക്കും വളരെ ലളിതമായി ഉപയോഗിക്കാം എന്നതാണ് ഇ-സഞ്ജീവനിയുടെ പ്രത്യേകത. സേവനം സൗജന്യമാണ് www.esanjeevaniopd.in/keralaഎന്ന വെബ് സൈറ്റ് വഴിയോ ഇ-സഞ്ജീവനി ആപ്പ് വഴിയോ സേവനം ഉപയോഗിക്കാം.
ഡോക്ടറുമായി വീഡിയോ കോളിലൂടെ സംസാരിക്കാം. പരിശോധനക്ക് ശേഷം മരുന്നിന്‍റെ കുറിപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാം. ഒരാളുടെ ഫോൺ നമ്പർ ഉപയോഗിച്ച് വീട്ടിലെ എല്ലാവർക്കും ചികിത്സ തേടാം. മേധാവിയുടെ നമ്പർ വച്ച് ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ഡോക്ടറെ കാണാമെന്നതും ഇ- സഞ്ജീവനിയുടെ പ്രത്യേകതയാണ്.