തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച (1-8-2022) വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് (29-7-2022) രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - കേരളത്തിലെ ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്
സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. വയനാട്, കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഞായറാഴ്‌ച മധ്യകേരളത്തിലും തിങ്കളാഴ്‌ച കൊല്ലം മുതല്‍ ഇടുക്കി വരെയുളള ആറു ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.