കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് - മഴ വാര്ത്ത

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുമുണ്ട്. കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

kerala weather updates  weather updates  സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത  കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്  ഇടിമിന്നൽ ജാഗ്രത  kerala rain  kerala weather news  കടലാക്രമണത്തിന് സാധ്യത  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  കേന്ദ്ര കാലാവസ്ഥ വകുപ്പ്  കേരളം മഴ  മഴ വാര്ത്ത  മഴ
മഴയ്‌ക്ക് സാധ്യത

By

Published : Feb 4, 2023, 10:20 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്‌ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലകളിൽ അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള തീരത്ത് രാത്രി 08:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details