കേരളം

kerala

ETV Bharat / state

ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു ; രണ്ട് ദിവസം കൂടി മഴയ്‌ക്ക് സാധ്യത, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് - മഴ മുന്നറിയിപ്പ്

എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

weather updates kerala  rain updates  heavy rain  rain news  kerala rain  മഴ വാർത്തകൾ  കേരളത്തിൽ മഴ  ശക്തമായ മഴ  ന്യൂനമർദ്ദം  തീവ്ര ന്യൂനമര്‍ദ്ദം  യെല്ലോ അലർട്ട്  മഴയ്‌ക്ക് സാധ്യത  ഇന്ന് യെല്ലോ അലർട്ട്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  മഴ മുന്നറിയിപ്പ്ക  മണ്‍സൂണ്‍ പാത്തി
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു: രണ്ട് ദിവസം കൂടി മഴയ്‌ക്ക് സാധ്യത: ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : Sep 11, 2022, 12:24 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്ക് ഒഡിഷ-വടക്ക് ആന്ധ്ര തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍-മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്‌തിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായിട്ടുണ്ട്. ഈ തീവ്രന്യൂനമര്‍ദം ഒഡിഷ തീരത്തിന് സമീപമാണുള്ളത്.

ഇത് കൂടാതെ മണ്‍സൂണ്‍ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടുമാറി സ്ഥിതി ചെയ്യുന്നതും കേരളത്തില്‍ മഴയ്ക്ക് കാരണമാകും. ഇന്ന് (11.09.2022) ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ (12.09.2022) കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, ഒഡിഷ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

ABOUT THE AUTHOR

...view details