തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ നാളെ (ജൂലൈ 16) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ (16.07.22) ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് - കേരളം കാലാവസ്ഥ വാര്ത്ത
യെല്ലോ അലർട്ട് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിൽ
വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം സൗരാഷ്ട്ര-കച്ച് തീരത്തിനു സമീപം ശക്തികൂടിയ ന്യൂനമര്‍ദമായി നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദമായി നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമാകാനാണ് സാധ്യത.
ഒഡിഷ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നു. സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്ന മണ്‍സൂണ്‍ പാത്തി ജൂലൈ 17 മുതല്‍ വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.