കേരളം

kerala

ETV Bharat / state

തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

കേരള മഴമുന്നറിയിപ്പ്  മഴമുന്നറിയിപ്പ്  ജാഗ്രത നിര്‍ദേശം  മഴ അറിയിപ്പ്  kerala rain alert  rain alert today  kerala rain alert today
Kerala rain alert | തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By

Published : Jun 24, 2022, 8:31 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. മണിക്കൂറില്‍ 40.കി.മീ വേഗതിയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കേരള തീരത്ത് 25 ന് രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത നിർദേശം പാലിക്കണം.

ABOUT THE AUTHOR

...view details